42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് പിണറായി വിജയനും ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍' എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. 1979 സെപ്റ്റംബര്‍ 2-ാം തിയതിയായിരുന്നു പിണറായി വിജയനും ടി കമലയും വിവാഹിതരായത്.
വിവാഹ ക്ഷണക്കത്തും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരില്‍ 1-8-1979 അച്ചടിച്ച ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ സദയം ഒഴിവാക്കുകയെന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കത്ത്.
