Trending

30 ലക്ഷം അക്കൗണ്ടുകളെ വെട്ടിമാറ്റി വാട്ട്സ്ആപ്പ്



ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്ത വാട്ട്‌സാപ്പ് ആപ്ലിക്കേഷന്റെ മൂന്ന് ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിനും ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ നടത്തിയ മുതല്‍ വിശകലനത്തെ തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍, വാട്ട്സ്ആപ്പിന്‍റെ പരാതി നല്‍കാനുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വാട്ട്‌സ്ആപ്പ് നടപടിയെടുത്തത്.

ഇന്ത്യയിലും ലോകത്തിലുടനീളം ഇത്തരത്തിലുള്ള ദുരുപയോഗം നടത്തിയ ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് സന്ദേശമയയ്ക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന അക്കൗണ്ടുകളില്‍ 95 ശതമാനവും ഇന്ത്യയിലാണ് ഉള്ളതെന്നും കമ്പനി കണ്ടെത്തി. 73 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്ത വിലക്ക് അംഗീകരിച്ചതായും വാട്ട്‌സ്‌സ്ആപ്പ് വെളിപ്പെടുത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post