Trending

'ഒക്ടോബര്‍ 2നുളളില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം'; ആവശ്യമുന്നയിച്ച് ജഗത്ഗുരു പരംഹംസ ആചാര്യ മഹാരാജ്


ഒക്ടോബര്‍ 2നുളളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജഗത്ഗുരു പരംഹംസ ആചാര്യ മഹാരാജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കിയില്ലെങ്കില്‍ താന്‍ സരയൂ നദിയില്‍ ജല സമാധിയാകുമെന്നും ക്രിസ്ത്യാനികളുടേയും മുസ്ലികളുടെയും ദേശീയത തകര്‍ക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

2022ല്‍ നടക്കാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയും, കോണ്‍ഗ്രസും, മറ്റ് പാര്‍ട്ടികളും തയ്യാറെടുപ്പ് നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയുമാണ് ഇത്തരത്തിലുളള വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നത്.

നേരത്തെ ആര്‍എസ്എസ് നിലകൊളളുന്നത് ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയാണെന്നും ഇന്ത്യയിലെ 130 ബില്യണ്‍ ജനങ്ങളും ഹിന്ദുക്കളാണെന്നുമുളള സമാനമായ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു.

'ഇസ്ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് ആക്രമകാരികളായിട്ടാണ്. മുസ്ലിം നേതാക്കള്‍ മതമൗലികവാദികളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വം ഇന്ത്യയുടെ സ്വത്തമാണ്. ഞങ്ങള്‍ ഉന്നയിച്ച ഹിന്ദു രാഷ്ട്രം രാഷ്ട്രീയമോ അധികാര വികേന്ദ്രീകൃതമോ ആയ നിലപാട് അല്ല.' സെപ്റ്റംബര്‍ 6ന് പൂനെ ആസ്ഥാനമായി നടന്ന ഗ്ലോബല്‍ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post