Trending

ബെംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 പേര്‍ പിടിയില്‍


നിരോധിത ലഹരി വസ്തുക്കളുമായി ബെംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ 4 മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 പേര്‍ പിടിയില്‍.  ബെംഗളൂരുവിലെ ഐടി ജീവനക്കാരും, കോളേജ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയാണ് പിടിയിലായത്. ബെഗളൂരു നഗരത്തിലെ അനേക്കല്‍ പ്രദേശത്തുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്. സംഘത്തില്‍ നിന്നും നിരോധിത ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മലയാളി അഭിലാഷ് എന്നയാളാണ് നിശാപാര്‍ട്ടിയുടെ സംഘാടകനെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ ഉള്‍പ്പെടെയാണ്  പിടിയിലായത്. ശനിയാഴ്ച രാത്രിയായിരുന്നു പാര്‍ട്ടി തുടങ്ങിയത്. ആഘോഷങ്ങള്‍ രാവിലെ വരെ പാര്‍ട്ടി നീണ്ടു പോയിരുന്നു. ഉഗ്രം എന്ന ആപ്ലീക്കേഷനിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന നാല് മലയാളി യുവതികള്‍ ഉള്‍പ്പെടെ 28 മലയാളികളെയാണ് അറസ്റ്റ് ചെയ്യ്തത്. കേരള രജിട്രേഷനിലുള്ള വാഹനങ്ങളടക്കം 21 വാഹനങ്ങളും ബെംഗളൂരൂ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 4 ബൈക്കുകള്‍ 7 കാറുകള്‍ എന്നിവയാണ് കസ്റ്റഡിയിലെടുത്തിത്. മൂന്ന് ആഫ്രിക്കന്‍ സ്വദേശികള്‍, ഗോവ സ്വദേശിയായ ഒരു ഡിജെ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു

.ഉഗ്രം എന്ന ആപ്ലിക്കേഷനിലൂടെ ബെംഗളൂരുവിലെ ഐടി ജീവനക്കാരും കോളേജേ് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധിപ്പേര്‍ സ്ഥിരമായി ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ബെംഗളൂരു പൊലീസ് പ്രത്യേക സംഘമാണ് അനേക്കലില്‍ എത്തി പരിശോധന നടത്തിയത്. പൊലീസ് എത്തിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പലരെയും പൊലീസ് ഓടിച്ചിട്ടു പിടിക്കുകയുമായിരുന്നു. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post