Trending

നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ പിടിയിൽ; നാട്ടുകാർ പെരുമാറിയ ശേഷം പൊലീസിന്​ കൈമാറി





ന്യൂഡൽഹി: നാലുവയസുകാരിയെ ബലാത്സംഗം ചെയ്​ത 25കാരൻ അറസ്റ്റിൽ. ഡൽഹിയിലെ ബാബ നഗർ പ്രദേശത്താണ്​ സംഭവം.

കഴിഞ്ഞയാഴ്ചയാണ്​ കേസിന്​ ആസ്​പദമായ സംഭവം. ജീൻസ്​ നിർമാണ കമ്പനിക്ക്​ സമീപമാണ്​ പെൺകുട്ടിയുടെ വീട്​. അവിടത്തെ തൊഴിലാളിയാണ്​ പ്രതി.

വീടിന്​ മുറ്റത്ത്​ കളിച്ചുകൊണ്ടുനിന്ന പെൺകുട്ടിയെ ഇയാൾ മിഠായി നൽകി ഫാക്​ടറിയുടെ അകത്തേക്ക്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച്​ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്​തു.

തുടർന്ന്​, വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച്​ മാതാപിതാക്കളോട്​ പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ നാട്ടുകാർ പ്രതിയെ ഫാക്​ടറിയിലെത്തി മർദിച്ചു. തുടർന്നാണ്​ ​െപാലീസിന്​ കൈമാറിയത്​. 25കാരനെതിരെ പോക്​സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായി ​െപാലീസ്​ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post