Trending

തിരൂരില്‍ 230 കിലോ കഞ്ചാവ് പിടികൂടി: 3 പേര്‍ അറസ്റ്റില്‍





മലപ്പൂറം: തിരൂരില്‍ 230 കിലോ കഞ്ചാവ് പിടികൂടി.തൃശുരില്‍ നിന്ന് കോഴിക്കോട്ടേക്ക് കടക്കുകയായിരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടികൂടി.


മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മറ്റത്തൂര്‍ സ്വദേശി വിനീത്, ആളൂര്‍ സ്വദേശി ദിനേശ്, പാലക്കാട് ആലത്തൂര്‍ സ്വദേശി മനോഹരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോറിയുടെ പിന്നില്‍  ടാര്‍പോളിനുള്ളില്‍ വെച്ചാണ്  ഇവര്‍ കഞ്ചാവ് കടത്തിയത്.

 മലപ്പുറം എസ് പി സുജിത്ത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം തിരൂര്‍ ഡി വൈ എസ് പി കെ എ സുരേഷ് ബാബു, സി ഐ ലിജോ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്‌.
T News

working in the field of advertising and printing

Post a Comment

Previous Post Next Post