Trending

മദ്യ വിമോചന സമരത്തിന് രൂപരേഖ ; 2022 ജനുവരി 30 ന് പ്രക്ഷോഭം തുടങ്ങും




കോഴിക്കോട്: മദ്യ നിരോധന ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ പദ്ദതിയിട്ട മദ്യ വിമോചന സമരത്തിന് രൂപരേഖ തയ്യാറായതായി സംഘടന ഭാരവാഹികൾ അറിയിച്ചു. മദ്യ നിരോധന ഐക്യ വേദി ഓൺ ലൈനിൽ നടത്തിയ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ്  ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് പ്രക്ഷോഭം ആരംഭിക്കും. സമരത്തിന്റെ പ്രാഥമിക ഘട്ടം നവംബർ ഒന്നിന് നടത്തും. മദ്യമുക്ത കേരളം വാഗ്ദാനം ചെയ്ത രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ മദ്യശാല വ്യാപനത്തിന് നേതൃത്വം നൽകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. കേരള മദ്യ നിരോധന സമിതി ഉൾപ്പടെ ഒട്ടുമിക്ക സംഘടനകളും ഐക്യ വേദിക്ക് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ഐക്യ വേദി പ്രസിഡന്റ്  പ്രൊഫ. ടി.എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി. ഇ എ ജോസഫ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രൊഫ. ഒ.ജെ . ചിന്നമ്മ , അലവിക്കുട്ടി ബാക്കവി, ഡോ. എഫ് എം ലാസർ , ഏട്ടൻ ശുകപുരം, ജോയ് ആയിരൂർ , ആർട്ടിസ്റ്റ് ശശി കല, വിത്സൻ പണ്ടാരവളപ്പിൽ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post