കൊടുവള്ളി: കളരാന്തിരി ടൗൺ മുസ്ലിം ലീഗ് - എം എസ് എഫ് - ജി സി സി- കെ എം സി സി- സംയുക്തമായി 'വിജയോത്സവം - 2021' സംഘടിപ്പിച്ചു. ഡോ: എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. അശ്റഫ് മണ്ണാരക്കോത്ത് അദ്യക്ഷനായി.ഷാഹിദ് എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.കെ പി കുഞ്ഞോതി മാസ്റ്റർ, വി സി അബൂബക്കർ മാസ്റ്റർ ,പി ടി എം ശാഫി, എം വി ശരീഫ് എന്നിവരെ ആദരിച്ചു. ഡോ: എൻ കെ മുഹമ്മദ് ശാക്കിർ, ഡോ: ആരിഫ് ഹുസൈർ, വി സി മുഹമ്മദ് ജനീഷ് എന്നിവർക്കും, എസ് എസ് എൽ സി - പ്ലറ്റു ഉന്നത വിജയികൾക്കും എം എൽ എ മെമൻ്റകൾ നൽകി.നാടിൻ്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം പി കെ സാജിദ് ഫൈസി എം എൽ എ ക്ക് സമർപ്പിച്ചു.വി കെ അബ്ദുഹാജി, വി സി നൂർജഹാൻ, മജീദ് പുനത്തിൽ, സി പി മോയിൻ, അശ്റഫ് സി പി, നാസർ പടിപ്പുര, സി കെ മുഹമ്മദ്, മജീദ് എം വി, കെ പി എം ഷഫീഖ്, മജീദ് കോട്ടയിൽ, വി പി അബ്ദുള്ളക്കുട്ടി, ഇ കെ ഫൈസൽ, ജുവൈസ് കെ ടി സംസാരിച്ചു.പി അനീസ് സ്വാഗതവും, കെ കെ ഗഫാർ നന്ദിയും പറഞ്ഞു.
Tags:
Local News
