Trending

കോവിഡ് 19 സേവന പ്രവർത്തനം NWF വളണ്ടിയർമാരെ പോപുലർ ഫ്രണ്ട് ആദരിച്ചു




താമരശ്ശേരി: കോവിഡ് രണ്ടാംഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന മേഖലകളിൽ ഉത്തരവാദിത്തം  തിരിച്ചറിഞ്ഞ്  പ്രശംസനീയമായ പ്രവർത്തനം  കാഴ്ചവെച്ച NWF വളണ്ടിയർമാരെ പോപുലർ ഫ്രണ്ട് ഡിവിഷൻ കമ്മിറ്റി  ആദരിച്ചു.  പ്രസിഡന്റ് എം ടി അബു ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ( lFF ) റിയാദ് റീജിനൽ പ്രസിഡന്റ് ബഷീർ  ഈങ്ങാപ്പുഴ  ഉദ്ഘാടനം  ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ സ്ത്രീകളുടെ  ഭാഗത്തുനിന്നുള്ള  ഇത്തരം പ്രവർത്തനങ്ങൾ അനുകരണീയമാണന്ന് അദ്ദേഹം  പറഞ്ഞു.
         *സെറീന അനീസ്, സുലൈഖ മുഹമ്മദ്, ഫൗസിയ സലിം, ഷബ്ന ഹബീബ്, ഷബ്ന നാസർ, റംലഅബുഹാജി,മൈമൂനഅഷ്റഫ്, ആയിശമോൾ (കാരാടി ),റസീന നാസർ, സൈഫുന്നിസ മുസ്തഫ, സറൂറ ഗഫൂർ,സുഹറ ലിയാഖത്ത്,സെറീന ഷുക്കൂർ,നജ്മ മുഹ്സിൻ എന്നിവരെയാണ് ആദരിച്ചത്.
 
കോവിഡ്  ഭീതി മൂലം കുടുംബാംഗങ്ങൾ വിട്ടു നിന്ന 22  മയ്യിത്തുകൾ വളണ്ടിയർമാരുടെ നേത്യത്വത്തിൽ പരിപാലനം നടത്തി.
 കൂടാതെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച മുജീബ് ഈർപ്പോണയെയും  ടി ടി മുനീർ ചെമ്പ്രയെയും ആദരിച്ചു.
 *അഷ്റഫ്  ഈർപ്പോണ  പ്രാർത്ഥന നടത്തി ,  നൗഫൽ വാടിക്കൽ (SDPI താമരശ്ശേരിപഞ്ചായത്ത്പ്രസിഡണ്ട്), സിദ്ദിഖ് കാരാടി (ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി), അസീസ് അടിവാരം (ഡിവിഷൻ വളണ്ടിയർ കോഡിനേറ്റർ) തുടങ്ങിയവർ സംസാരിച്ചു. സ്നേഹാദരം ഏറ്റുവാങ്ങിയ വളണ്ടിയർമാരുടെ പ്രധിനിധി സെറീന അനീസ് (NWF ഡിവിഷൻ പ്രസിഡണ്ട് )മറുപടി പ്രസംഗം നടത്തി. ഡിവിഷൻ സെക്രട്ടറി ഹസീബ് സ്വാഗതവും പൂനൂർഏരിയ സെക്രട്ടറി ഹമീദലി  നന്ദിയും പറഞ്ഞു.*
T News

working in the field of advertising and printing

Post a Comment

Previous Post Next Post