Trending

കരിപ്പൂരിൽ 1.81കോടിയുടെ സ്വർണം പിടികൂടി; മൂന്ന് യാത്രക്കാര്‍ അറസ്റ്റിൽ


കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.81 കോടി രൂപ വിലമതിക്കുന്ന മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട്, മലപ്പുറം , മണ്ണാര്‍ക്കാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ അറസ്റ്റിലായി. 

കാസർകോട് സ്വദേശിയിൽ നിന്ന് പാൻകേക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണത്തിൽ നിന്നാണ് 1 കിലോയോളം സ്വർണ്ണം പിടികൂടിയത്. മണ്ണാർക്കാട് സ്വദേശിയിൽ നിന്ന് 1950 ഗ്രാം സ്വർണ്ണം മിക്സിയുടെ മോട്ടറിൽ നിന്ന് പിടിച്ചെടുത്തു. മസ്കറ്റിൽ നിന്ന് വന്ന മലപ്പുറം പുളിക്കൽ സ്വദേശിയിൽ നിന്ന് പിടികൂടിയത് മിശ്രിത രൂപത്തിൽ ഉള്ള സ്വർണ്ണമായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post