Trending

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ


വിതുര :ഭിന്നശേഷിക്കാരിയായ 16കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിനിരയായ കേസിലെ പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ വില്ലേജ് നെടിയ വേങ്കോട് മേക്കുംകര പുത്തൻവീട്ടിൽ അനിലി (49)നെയാണ് വിതുര സിഐ എസ് ശ്രീജിത്ത്, എസ്ഐ മാരായ അൻസാരി, ഷിഹാബുദീൻ, സനൽരാജ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കൾക്ക് അടിമയായിരുന്ന പ്രതി പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് വീട്ടിലെത്തി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിന് തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post