തൃശ്ശൂര്‍: സ്വന്തം വീട് കുത്തിത്തുറന്ന് 15 പവന്‍ മോഷ്ടിച്ച ശേഷം പോലീസിന് പരാതി നല്‍കിയ കേസ് അന്വേഷിച്ചപ്പോള്‍ കുടുങ്ങിയത് പരാതിക്കാരന്‍ തന്നെ. പുല്ലഴിയിലെ ചുമട്ടുതൊഴിലാളിയായ വലയത്ത് പ്രദീപ് (40) ആണ് അറസ്റ്റിലായത്. 15 പവന്‍ മോഷണം പോയി എന്ന് കാണിച്ച് ഇയാള്‍ നല്‍കിയ പരാതിയിലാണ് വെസ്റ്റ് പോലീസ് അന്വേഷണം നടത്തിയത്.
മോഷണത്തിന് പിന്നില്‍ പ്രൊഫണല്‍ കള്ളന്‍മാരാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരാതിക്കാരന്‍ കരുക്കള്‍ നീക്കിയത്. വീടിന്റെ പിറക് വശത്തുള്ള വാതിലിന്റെ ഓടാമ്പല്‍ തകര്‍ത്താണ് അകത്ത് കയറിയത്. സംഭവസ്ഥലം പരിശോധിച്ച പോലീസുദ്യാഗസ്ഥര്‍ പരാതിക്കാരനായ പ്രദീപിനേയും സഹോദരനേയും അമ്മയും വിശദമായി ചെയ്തപ്പോള്‍ മൊഴികളില്‍ വ്യത്യാസം കണ്ടെത്തി.
അമ്മയും സഹോദരിയും വീട്ടിലില്ലാത്ത സമയത്താണ് മോഷണം നടന്നിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണത്തെ കുറിച്ച് അമമയ്ക്കും തനിയ്ക്കും സഹോദിയ്ക്കും മാത്രമേ അറിയുമായിരുന്നുള്ളുവെന്നും ജോലി കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടെന്നുമാണ് പരാതിക്കാരനായ പ്രദീപ് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രദീപ് കുറ്റം സമ്മതിച്ചത്. ബാധ്യതകളുള്ളതിനാലാണ് സ്വര്‍ണ്ണം മോഷ്ടിച്ചതെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഒളിപ്പിച്ചു വച്ച സ്ഥലത്തു നിന്നും സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തു.
വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റെമിന്‍ കെ.ആര്‍, ഷാജി എ.ഒ, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ജോയ്, സിവില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ റിക്‌സണ്‍, സുനീബ്, ഷാഡോ പോലീസ് അംഗങ്ങളായ ഗ്ലാഡ്‌സണ്‍ ടി.ആര്‍, പി.എം.റാഫി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ലിഗേഷ്, വിപിന്‍ദാസ് എന്നിവരാണ് അന്വേഷം സംഘത്തില്‍ ഉണ്ടായിരുന്നത്.
Tags:
Latest News
