Trending

പ്രണയത്തെ ചൊല്ലിയുള്ള വഴക്ക്; ഇടുക്കിയില്‍ 14-കാരി ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍




ഇടുക്കി: കട്ടപ്പന മേട്ടുക്കുഴയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ ഏലത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനിയായ 14 വയസ്സുകാരിയെയാണ് ഏലത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കട്ടപ്പനയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി ഏലത്തോട്ടത്തിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് പറയുന്നത്. ജാർഖണ്ഡ് സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇയാളുമായി ഫോണിൽ സംസാരിച്ചതിന് മാതാപിതാക്കൾ പെൺകുട്ടിയെ വഴക്കുപറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ബുധനാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ഏലത്തോട്ടത്തിലെ മരത്തിൽ പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് മാതാപിതാക്കൾ തന്നെ മൃതദേഹം അഴിച്ചെടുത്ത് വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയെ ഏലത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെന്നാണ് മാതാപിതാക്കൾ ആദ്യം പറഞ്ഞിരുന്നത്. പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് പെൺകുട്ടിയുടെ പ്രണയത്തെക്കുറിച്ചും ആത്മഹത്യയാണെന്നവിവരവും ഇവർ വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post