മഞ്ചേരി: 1.20 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണ പൊൻമലക്കുന്നേൻ വീട്ടിൽ മുഹമ്മദ് റഷീദ് എന്ന പ്രസാദ് ജോർജിനെയാണ് (39) മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ്ങിനിടെ പിടികൂടിയത്.
കീഴുപറമ്പ്, കുനിയിൽ, പഴംപറമ്പ് ഭാഗങ്ങളിൽ കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപന നടത്തി വരുകയായിരുന്നു. കോഴിക്കോട് നിന്ന് ശേഖരിച്ച് ബൈക്കിൽ സഞ്ചരിച്ച് വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെ രണ്ട് വർഷം മുമ്പ് കഞ്ചാവുമായി പൊലീസും പിടികൂടിയിരുന്നു.
പ്രിവൻറിവ് ഓഫിസർ എൻ. വിജയൻ, ബി. ഹരിദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ഹരീഷ് ബാബു, അഹമ്മദ് റിഷാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. സജിത, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:
Crime News
