കോഴിക്കോട് | പുരാവസ്തു വില്‍പനക്കാരനായി നടിച്ച് തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കല്‍ തന്റെ കൈയില്‍ നിന്ന് 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന പരാതിയുമായി ചെറുവാടി സ്വദേശി യാക്കൂബ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ചെറുവാടി സ്വദേശി യാക്കൂബ് പറഞ്ഞു. ലണ്ടനില്‍ ഒരു കിരീടം വിറ്റ വകയില്‍ വലിയ തുക ലഭിക്കാനുണ്ടെന്നും അതിന്റെ നടപടി ക്രമങ്ങള്‍ക്കാണ് പത്ത് കോടിയെന്നും മോന്‍സന്‍ പറഞ്ഞു വിശ്വസിപ്പിച്ചു. ലണ്ടനില്‍ നിന്ന് പണം കിട്ടിയാല്‍ വലിയ തുക പലിശ രഹിത വായ്പയായി നല്‍കാമെന്ന് പറഞ്ഞു. അങ്ങനെയാണ് പണം കൊടുത്തത്.
ഐ ജി ലക്ഷ്മണയെ തന്റെ മുന്നില്‍ നിന്ന് മോന്‍സന്‍ നിരന്തരം വിളിച്ചു സംസാരിക്കാറുണ്ടായിരുന്നുവെന്നും യാക്കൂബ് പറയുന്നു. പോലീസിലെ ഉന്നതോദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തന്റെ മുന്നില്‍ വച്ച് നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.
Tags:
Latest News
