പുതുപ്പാടി:മരണ മുഖത്ത് നിന്ന് കുഞ്ഞിനെ രക്ഷിച്ച ആദിലിന് SDPI ആദരം.പുതുപ്പാടി എലോക്കര ഉമ്മറിന്റെ മകൾ സുമയ്യ എന്ന മൂന്നു വയസ്സുകാരി വീടിനടുത്തുള്ള പുഴയിൽ വീഴുകയായിരുന്നു. സംഭവം കണ്ട പുഴയോട് ചേർന്നുള്ള വീട്ടിലെ കുട്ടി വീട്ടിൽ വന്നു പറഞ്ഞത് കേട്ട് ഫാറൂഖിന്റെ മകൻ ആദിൽ എന്ന പതിനാല് വയസ്സുകാരൻ പുഴയിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി.ആദിലിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് SDPI പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് C.T.അഷ്‌റഫ് മൊമെന്റോ നൽകി.പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് അസീസ് അടിവാരം, നാസർ ബഷീർ എലോക്കര, ഉസ്മാൻ ഈങ്ങാപ്പുഴ, IFF.റിയാദ് റീജിനൽ പ്രസിഡന്റ് ബഷീർ എലോക്കര എന്നിവർ പങ്കെടുത്തു.
മരണമുഖത്ത് നിന്നും കുഞ്ഞിനെ രക്ഷിച്ച ആദിലിനെ SDPI മൊമെന്റോ നൽകി ആദരിച്ചു
byT News
•
0
