HomeKerala News വന്‍ ലഹരി മരുന്ന് വേട്ട; കൊച്ചിയില്‍ രണ്ടു പേര് പിടിയില്‍ byT News •18 August 0 കൊച്ചിയില്‍ വന്‍തോതില്‍ ലഹരിമരുന്ന് വേട്ട. സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്.കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില് നിന്നും ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ലാറ്റില്‍നിന്ന് ആലപ്പുഴ കവലൂര്‍ സ്വദേശി ബിമല്‍ ബാബുവിനെയുമാണ് (22) എക്സൈസ് സി.ഐ വിനോജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇരുവരില്‍നിന്നും 174 ഗ്രാം എം.ഡി.എം.എയും ബൈക്കും 4000 രൂപയും പിടിച്ചെടുത്തു.ദക്ഷിണ മേഖല എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്. നേരത്തേ കലൂരില്‍ നിന്ന് 80 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി ഷേക് മുഹ്സിന് എന്നയാളെ പിടികൂടിയിരുന്നു Tags: Kerala News Latest News Facebook Twitter