Trending

പെട്രോളിൽ വെള്ളം,കൊല്ലത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച നിരവധി വാഹനങ്ങളുടെ എഞ്ചിൻ തകരാറിലായി




കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്ത് വെളിയത്തുള്ള പെട്രോൾ പമ്പിൽ നിന്ന് വെള്ളം കലർന്ന പെട്രോൾ നിറച്ച നിരവധി വാഹനങ്ങളുടെ എഞ്ചിൻ തകരാറിലായതായി പരാതി. വെളിയം മാവിള ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പമ്പിലാണ് വെള്ളം കലർന്ന പെട്രോൾ വാഹനങ്ങളിൽ നിറച്ചതായി പരാതി ഉയര്‍ന്നത്.


കഴിഞ്ഞ ദിവസമാണ് സംഭവം. ഈ പമ്പിൽനിന്ന് പെട്രോൾ നിറച്ച നിരവധി വാഹനങ്ങൾ യാത്രയ്ക്കിടയിൽ തകരാറിലായി. വാഹനം ഇന്ധനം തീർന്നതു പോലെ നിന്നു പോകുകയായിരുന്നു. തുടർന്ന് വർക്ക് ഷോപ്പുകളിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെട്രോൾ ടാങ്കിൽ വെള്ളത്തിന്‍റെ അംശം കൂടുതലായി കണ്ടത്. എന്നാൽ ടാങ്കിൽ എങ്ങനെ വെള്ളം വന്നു എന്ന് പലർക്കും ആദ്യം മനസിലായില്ല.


തിങ്കളാഴ്ച വൈകിട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇവിടെ എത്തി നൂറ് രൂപയ്ക്ക് ബൈക്കിൽ പെട്രോൾ അടിച്ചു. ഒരു കിലോമീറ്റർ എത്തുന്നതിന് മുമ്പ് ബൈക്ക് ഇന്ധനം തീർന്നതു പോലെ നിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് പൂയപ്പള്ളി പൊലീസ് പമ്പിലെത്തി, പരിശോധന നടത്തി. പൊലീസ് ഒരു കുപ്പിയിൽ പെട്രോൾ വാങ്ങിയപ്പോഴും അതിന്‍റെ കുറേ ഭാഗം വെള്ളം നിറഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് പമ്പ് അടപ്പിക്കുകയും ചെയ്തു.


പമ്പിലെ ടാങ്കിൽ എങ്ങനെ വെള്ളം കലന്നുവെന്ന് അറിയില്ലെന്നാണ് പമ്പ് ഉടമയും ജീവനക്കാരും പറയുന്നത്. ഇതേക്കുറിച്ച് ഭാരത് പെട്രോളിയം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.



T News

working in the field of advertising and printing

Post a Comment

Previous Post Next Post