എന്നാൽ ആരോഗ്യ ഇൻഷ്യൂൻസ് കാർഡ് മുഖാന്തിരം സൗജന്യ ചികിത്സാ അർഹതയുണ്ടായിരിക്കെ എന്തിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു. ശസ്ത്രകിയക്കും, പരിശോധനകൾക്കുമുള്ള തുക കാർഡിൽ നിന്നുമെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ 12000 രൂപയുടെ ഒരു ബിൽ ഇൻഷ്യൂറൻസ് കാർഡിൽ ചേർക്കാൻ ജീവനക്കാരോട് വിട്ട് പോയെന്നും, ഈ തുക അടക്കണമെന്നുമായിരുന്നു ആശുപത്രി അധകൃതരുടെ ആവശ്യം.
ഈ സമയം മൃതദേഹം കൊണ്ടു പോകാനായി സ്ഥലത്തെത്തിയ അടിവാരത്തെ അമ്പുലൻസ് ഡ്രൈവർ ലത്തീഫ് ഇടപെടുകയും, പണമടച്ചു കൊണ്ട് മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം നിർദ്ധനരായ കുടുംബത്തിൻ്റെ തലയിൽ കെട്ടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്ന് പണം ആവശ്യപ്പെട്ട് മണിക്കൂറുകളായി മൃതദേഹം ആശുപത്രിയിൽ കിടക്കുന്ന വിവരം ലത്തീഫ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.സംഭവത്തിൻ്റെ നിജസ്ഥിതി മനസ്സിലാക്കാൻ മനോരമ ചാനലിൽ നിന്നും, ടി. ന്യൂസ്, ടൈം വിഷൻ വിഷൻ അടക്കമുള്ള പ്രാദേശിക മാധ്യമങ്ങളും, മറ്റു ചില മാധ്യമ പ്രവർത്തകരും ആശുപത്രി മേധാവികളുമായും, ജീവനക്കാരുമായും ബന്ധപ്പെട്ടു.
സംഭവം വാർത്തയാവുമെന്നും, പ്രശ്നം കൈവിട്ട് പോകുമെന്നും മനസ്സിലാക്കിയ ആശുപത്രി അധികൃതർ പണം വാങ്ങാതെ തന്നെ മൃതദേഹം വിട്ടു നൽകാൻ തയ്യാറാവുകയായിരുന്നു. രാത്രി 8 മണിക്ക് മരണപ്പെട്ട അച്ചാമ്മയുടെ മൃതദേഹം 11.30 നാണ് വിട്ടുകൊടുത്തത്.
11 മണിയോടെയാണ് മാധ്യങ്ങൾ വിവരമറിഞ്ഞ് ആശുപത്രിയുമായി ബന്ധപ്പെട്ടത്.
ആമ്പുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് യൂനിയൻ നേതാവും, ജീവകാരുണ്യ പ്രവർത്തകനുമായ ലത്തീഫ് അടിവാരം വിവരങ്ങൾ തക്ക സമയം പുറത്തറിയിച്ചതിനാലാണ് നിർദ്ധന കുടുംബത്തിൽ നിന്നും പണം ഈടാക്കാനുള്ള നീക്കത്തിൽ നിന്നും ആശുപത്രി അധികൃതർ പിൻ വാങ്ങിയത്.ഇൻഷ്യൂൻസ് കാർഡുമായി ബന്ധപ്പെട്ട് ഈ ആശുപത്രിക്കെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.
Tags:
Latest News
