Trending

പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു




ആറ്റിങ്ങൽ: ദേശീയ പാതയിൽ കോരാണിക്ക് സമീപം കാരിക്കുഴിയിൽ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സജാദിന്റെ മകൾ 21 വയസ്സുള്ള അനൈനയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് അപകടം. കൊല്ലം ഭാഗത്തേക്ക്‌ പോയ കാറും എതിർ ദിശയിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പുമാണ് അപകടത്തിൽ പെട്ടത്. 



കാറിൽ അനൈനയെ കൂടാതെ 3 പേരാണ് ഉണ്ടായിരുന്നത്. അനൈനയുടെ അച്ഛൻ സജാദ്, അമ്മ രാജി, സഹോദരൻ അംജിത്ത്. അംജിത് ആണ് കാർ ഓടിച്ചിരുന്നത്. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി നോക്കുന്ന അംജിത്തിന്റെ പെണ്ണ് കാണൽ ചടങ്ങുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് പോകുകയായിരുന്നു അവർ.അപകടത്തിൽ 4 പേർക്കും ഗുരുതര പരിക്കേറ്റു. അനൈനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ജീപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post