തലപ്പുഴ: തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ പ്രതിയെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. യവനാര്‍കുളം ചെന്തുരുത്തി വീട്ടില്‍ സണ്ണി മാത്യു (59) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ പ്രതി തന്റെ വീട്ടില്‍ വെച്ച് മദ്യം നല്‍കി കിടത്തിയ ശേഷം വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയുടെ അടുത്തെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. പീഡനശ്രമത്തിനിടയില്‍ വീട്ടമ്മ പുറത്തേക്കിറങ്ങിയോടി രക്ഷപ്പെടുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Tags:
Crime News
