Trending

തകർന്നു വീണ സ്ലാബുകൾ ഓവുചാലിൽ നിന്നും നീക്കം ചെയ്യാതെ ബസ്സ് ബേയിൽ പുതിയ സ്ലാബിട്ട് മൂടി, നീരൊഴുക്ക് നിലച്ചതിനാൽ റോഡ് കുളമായി, കടകൾക്കകത്തും വെള്ളം കയറി, ഇത് താമരശ്ശേരി മാതൃക..



താമരശ്ശേരി: ശക്തമായ മഴ പെയ്ത ഇന്നലെ രാത്രിയും താമരശ്ശേരി ട്രഷറിക്ക് സമീപം റോഡവെള്ളംകയറി കാൽനടയാത്ര പോലും ദുസ്സഹമായി, ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാൻ പറ്റാത്ത രൂപത്തിൽ ഓവു ചാൽ അടഞ്ഞതിനാൽ കടകൾക്കകത്തേക്കും വെള്ളം കയറി കച്ചവടക്കാരും ദുരിതത്തിലായി.

താമരശ്ശേരി ബസ്സ് ബേക്ക് മുൻവശത്തെ ഓവു ചാലിന് മുകളിലെ സ്ലാബ് തകർന്ന്  ചാലിൽ പതിച്ചപ്പോൾ അത് എടുത്ത് മാറ്റാതെയാണ് മുകളിൽ പുതിയ സ്ലാബ് സ്ഥാപിച്ചത്. ഇതു മൂലമാണ് ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാൻ പറ്റാത്ത സാഹചര്യമുണ്ടായത്.
ഗ്രാമ പഞ്ചായത്ത് അധികൃതരും, എഞ്ചിനിയർമാരും, കാഴ്ചക്കാരായി നിന്നപ്പോൾ കരാറുകാർ കർമ്മം തീർത്ത് പോയി, ദുരിതമനുഭവിക്കാൻ പാവപ്പെട്ട കച്ചവടക്കാരും, യാത്രക്കാരും....
T News

working in the field of advertising and printing

Post a Comment

Previous Post Next Post