രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്. തങ്ങൾക്ക് ഭൂമി കുഴിച്ചപ്പോൾ കിട്ടിയ നിധിയെന്നാണ് ഇവർ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാർത്ഥ സ്വർണം കാണിക്കുകയും അതിന്റെ മറവിൽ വൻതോതിൽ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവർ ചെയ്യുന്നത്.
സമാനമായ സംഭവത്തിൽ പുതുപ്പാടി സ്വദേശിയുടെ 8 ലക്ഷം ജാർഖണ്ഡ് സ്വദേശി കൈക്കലാക്കായിരുന്നു.

