Trending

ഒരു പ്രശ്‌നക്കാരനായി നില്‍ക്കാന്‍ താല്‍പര്യമില്ല'; എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു .




പാലക്കാട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് രാജിവച്ചു. കോണ്‍ഗ്രസ് മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നു. അതിന് നിരവധി പ്രശ്‌നങ്ങള്‍ തീര്‍ക്കണം. അങ്ങനെയുള്ള നിലയില്‍ ഒരു പ്രശ്‌നക്കാരനായി നില്‍ക്കാന്‍ താല്‍പര്യമില്ല. പാലക്കാട് താനൊരു പ്രശ്‌നമാവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു രാജി. മറ്റൊരു പാര്‍ട്ടിയിലേക്ക് പോവുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും എവി ഗോപിനാഥ് പെരിങ്ങോട്ട്കുറിശ്ശിയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനം നടക്കുന്ന പെരിങ്ങോട്ടു കുറിശ്ശി ത്രീ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നൂറിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും എവി ഗോപിനാഥിന് പിന്തുണയറിച്ച് എത്തിയിരുന്നു. പെരിങ്ങോട്ടു കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റുമടക്കം 11 ഭരണ സമിതി അംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വികാരപരമായി വാക്കുകളോടെ ആയിരുന്നു രാജി പ്രഖ്യപനം. ഡിസിസി നിയമനത്തില്‍ പ്രതിഷേധമില്ല. പ്രതീക്ഷകള്‍ നശഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകനാണ് താന്‍. എ വി ഗോപിനാഥ് ഒരു പ്രത്യക ജനുസ് ആണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചായിരുന്നു രാജി പ്രഖ്യാപനം. കോണ്‍ഗ്രസിന് ക്ഷീണം വരുന്നത് ചെയ്യരുത് എന്നാണ് മനസില്‍. ആ പ്രസ്ഥാനം മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി.

അന്തിമമായി എന്ത് ചെയ്യണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പറയുന്നത്. താന്‍ ഉര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. നേതാക്കളുടെ കയ്യില്‍ നിന്നും കോണ്‍ഗ്രസിലെ കാര്യങ്ങള്‍ വിട്ടുപോയിരിക്കുന്നു. പാര്‍ട്ടിയിലെ സംഭവങ്ങള്‍ മനസിനെവേദനിപ്പിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജിവയ്ച്ചതിന് പിന്നാലെ എവിടെക്ക് പോവുന്നു എന്ന ചോദ്യം ഉയരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഇപ്പോളില്ല. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നും ഇറക്കിവയ്ക്കാന്‍ സമയം ആവശ്യം. ആരോടും ബന്ധപ്പെട്ടില്ല. ഒരു പാര്‍ട്ടിയുടെയും പിന്നാമ്പുറത്ത് എച്ചില്‍ തേടി പോവില്ലെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post