കണ്ണൂർ : പയ്യാമ്പലത്ത് മതിലിലിടിച്ച കാറ് തലകീഴായി മറിഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കാറോടിച്ചിരുന്ന മയ്യിലിലെ ഷെറിൻരാജ് (25) പരിക്കേൽക്കാതെ രക്ഷപെട്ടു. സുഹൃത്തിന്റെ വിവാഹത്തിന് പോയി മടങ്ങുമ്പോൾ പാലത്തിനടുത്തുള്ള വളവിലെ മതിലിൽ ഇടിച്ചുമറിയുകയായിരുന്നു.
കാറിൽ മറ്റാരുമില്ലായിരുന്നു. സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റി ഷെറിൻ തനിയെ പുറത്തിറങ്ങി. വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ജില്ലാ ആസ്പത്രിയിലെത്തിച്ചു. പരിശോധനയിൽ കുഴപ്പിമില്ലെന്ന് കണ്ടതിനാൽവീട്ടിലേക്ക് മടങ്ങി.
Tags:
Accedent
