ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് പാര്‍ട്ടി പയോളി തിക്കോടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി തിക്കോടിയില്‍ അനധികൃത മദ്യം പിടികൂടി.
കൊയിലാണ്ടി സ്വദേശി രഘുനാഥന്‍ എന്നയാളുടെ വീടിന്റെ പോര്‍ച്ചിലും കെ എല്‍56 എന്‍ 6848 നമ്പര്‍ ബൈക്കിലുമായി സൂക്ഷിച്ച് വച്ചിരുന്ന 31.07 ലിറ്റര്‍ പോണ്ടിച്ചേരി മദ്യമാണ് കണ്ടെത്തിയത്.
ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിശോധനയില്‍ പി ഒ ഹാരിസ്.എം, സിഇഒമാരായ സോനേഷ്‌കുമാര്‍, നിഖില്‍, ഡബ്ല്യൂസിഇഒ ഷൈനി എന്നിവര്‍ പങ്കെടുത്തു.
Tags:
Latest News
