Trending

വാവാട് ഉസ്താദ് സ്മാരക ഓഡിറ്റോറിയം നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി



താമരശ്ശേരി : 44 വർഷം വട്ടക്കുണ്ട് ജുമാമസ്ജിദിൽ സേവനമനുഷ്ഠിച്ച  ഉസ്താദ് ഹാജി പി കെ കുഞ്ഞി കോയ മുസ്ലിയാരുടെ നാമധേയത്തിൽ വട്ടക്കുണ്ട് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും അനുസ്മരണവും നടത്തി.


     
  പരിപാടിയിൽ
 ബഹു: സൈനുൽ ആബിദീൻതങ്ങൾ (ചെയർമാൻ സമസ്ത കോഡിനേഷൻ കമ്മിറ്റി താമരശ്ശേരി) ശിലാസ്ഥാപനം നടത്തി , സിദ്ദീഖ്  കാരാടിയുടെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ  ഹസ്സൻ ദാരിമി (മുദരിസ് വാവാട് ജുമാമസ്ജിദ് ) അനുസ്മരണ പ്രഭാഷണം നടത്തി. 

അബ്ദുൽ നാസർ ലത്തീഫി (വട്ടക്കുണ്ട് ജുമാമസ്ജിദ് ) പ്രാർത്ഥനക്ക് നേതൃത്വം നൽകി ,മുഹമ്മദ് ഹൈത്തമി* (ഖത്തീബ് ഒടുങ്ങാക്കാട് മഖാം),ജെ ടി  അബ്ദുറഹ്മാൻ( താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ) സ്വാലിഹ് നിസാമി എളേറ്റിൽ( നിസാമി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ) സാബിത്ത് സഖാഫി(ജോയിൻസെക്രട്ടറി എസ് വൈ എസ് താമരശ്ശേരി ) മുഹമ്മദ് മോൻ ബാക്കവി (ഖത്തീബ് കിഴക്കോത്ത് ജുമാ മസ്ജിദ്)  അബ്ദുൽഗഫൂർബാഖവി ( ഖത്തീബ്  ആപ്പാട് ജുമാമസ്ജിദ് )  കെ കെ റഷീദ് (സെക്രട്ടറി വട്ടക്കുണ്ട്  ജുമാമസ്ജിദ് ), ശരീഫ് ഹാജി (പ്രസിഡന്റ് കാരാടി മഹല്ല് കമ്മിറ്റി )   എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

 സലീം കാരാടി സ്വാഗതവും  കെ കെ മിദ്ലാജ്  കിറഹാത്തും, സി കെ യൂസഫ് മാസ്റ്റർ  നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post