സുൽത്താൻ ബത്തേരി ഓടപ്പള്ളത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഷിനിയെ ഭർത്താവ് ഉണ്ണികൃഷ്ണൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക യായിരുന്നുവെന്ന മരണമൊഴിയെ തുടർന്നാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ ബുധനാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്.
