തിരൂരങ്ങാടി: മരണത്തിൽ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിൻ്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10ന് തിരൂർ ആർ.ഡി.ഒ സൂരജ് ഷാജിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത്
. ജൂലൈ 31ന് മരിച്ച ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ നടത്തിയ കൊലപാതകമാണെന്നാണ് ഇവരുടെ ആരോപണം.
സഹോദരൻ്റെ വീട്ടിൽ വെച്ചാണ് അസീസ് മരിച്ചത്. മരണ വിവരം അറിയിച്ചില്ലെന്നും തങ്ങളുടെ മഹല്ലായ തയ്യിലക്കടവിൽ ഖബറടക്കാതെ സഹോദരൻ്റെ മഹല്ലായ താഴെ ചേളാരി വൈക്കത്ത്പാടത്തെ പള്ളിയിൽ പെട്ടെന്ന് ഖബറക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.
Tags:
Crime News
