കണ്ണൂർ: പഠനാവശ്യത്തിനായി റേഞ്ച് തപ്പി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് ഗുരുതര പരുക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. കുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ട്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്.
പ്ലസ് വൺ അലോട്ട്‌മെന്‍റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാർഥി വീണത്. അനന്തബാബു അടക്കം കോളനിയിൽ 72 വിദ്യാർഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു.
Tags:
Kerala News

