Trending

കൊലപാതകശ്രമകേസില്‍ മുഖ്യപ്രതി പിടിയിൽ




വിവാഹത്തലേന്ന് കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.

എടത്തല കണിയാംവേലി നാദിർഷ (29) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു.

ജിതിൻ എന്നയുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ജൂലയിലാണ് സംഭവം നടന്നത്. മുള്ളൻ കുഴിയിലുള്ള കല്യാണ വീട്ടിൽ വച്ചാണ് വാക്കുതർക്കത്തെ തുടർന്ന് സംഘർഷം ആരംഭിച്ചത്.

വീട്ടുകാർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും വഴിയിൽ വച്ച് യുവാ വിനെ രണ്ടു പേരും ചേർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ബിജു വിനെ പിറ്റേന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.

വിവിധ സ്ഥലങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്ന നാദിർഷയെ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ഇൻസ്പെക്ടർ സി.എൽ സുധീർ , എസ്.ഐ ആർ.വിനോദ്,

എ.എസ്.ഐ മാരായ ശ്രീകുമാർ, ഇക്ബാൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒ മാരായ മാഹിൻഷാ, അബൂബക്കർ, അമീർ, ഹാരീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post