Trending

കുരങ്ങൻമാരുടെ ശല്യത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കുക, കട്ടിപ്പാറ കർഷക കൂട്ടായ്മ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.





താമരശ്ശേരി: കാർഷിക വിളകൾ നിരന്തരം നശിപ്പിക്കുന്ന കാട്ടുപന്നികൾക്കും, കാട്ടാനകൾക്കും പുറമെ കുരങ്ങൻമാരുടെ ശല്യവും വർദ്ധിച്ചത് കാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണെന്നും, തെങ്ങ്, വാഴ എന്നിവയ്ക്ക്, പുറമെ മറ്റു ഫലവൃക്ഷങ്ങളുടെ വിളകളും, പച്ചക്കറികളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്നും ഈ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്. സമരം കെ.ആർ രാജൻ ഉദ്ഘാടനം ചെയ്തു.

കർഷക കൂട്ടായ്മ കൺവീനർ രാജു ജോൺ അധ്യക്ഷത വഹിച്ചു.കെ.വി.സെബാസ്റ്റ്യൻ .അഡ്വ.സുമൻ നെടുങ്ങാടൻ, ഷാൻ കട്ടിപ്പാറ, എൻ.പി.കുഞാലിക്കുട്ടി, കെ.ആർ മനോജ്, വി.ജെ.ഇമ്മാനുവേൽ, സലിം പുല്ലടി, സജി ടോപ്പാസ് എന്നിവർ സംസാരിച്ചു. ജോഷി ജോസഫ് , റെജി മാത്യു,ബിജു ഓരിൽ, കെ.വി.ബാബു.എൻ.വി.ജോർജ് ,ജോൺ പറപ്പള്ളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.ധർണ്ണക്ക് ശേഷം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർക്ക് കട്ടിപ്പാറ സംയുക്ത കർഷക കട്ടായ്മ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.



T News

working in the field of advertising and printing

Post a Comment

Previous Post Next Post