അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെയുള്ള കൊലപാതകം; പ്രതി പിടിയിൽ
byT News•
0
തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രജീഷിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലിൽ തൊടികയിൽ മോഹൻദാസിനെ അയൽവാസിയായ രജീഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
ടൈൽ കൊണ്ട്തലക്കടിച്ചു പരിക്കേൽപ്പിച്ചതാണ് എന്ന സൂചനയുണ്ടെങ്കിലും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ടൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് ഇന്ന് (വെള്ളി) 11 മണിയോടെ പ്രതിയെ തെളിവെടുപ്പിനെത്തിക്കുമെന്നു പൊലീസ് പറഞ്ഞു.