Trending

താമരശ്ശേരിയില്‍ കോവിഡ് പരിശോധനക്കയച്ച സാമ്പിളുകളില്‍ ഫംഗസ്; വീണ്ടും സാമ്പിളുകൾ ശേഖരിക്കും,പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെരുവഴിയിലായി




താമരശ്ശേരി: കോവിഡ് പരിശോധനക്കയച്ച മുഴുവന്‍ സാമ്പിളുകളിലും ഫംഗസ് കണ്ടെത്തിയത് നിരവധി പേരെ ദുരിതത്തിലാക്കി. ചൊവ്വാഴ്ച താമരശ്ശേരി കാരാടി യു പി സ്‌കൂളില്‍ നടന്ന പരിശോധനയില്‍ ശേഖരിച്ച നൂറ്റി അന്‍പതോളം സാമ്പിളുകളിലാണ് ഫംഗസുള്ളതായി കണ്ടെത്തിയത്. ഇന്ന് വിദേശത്തേക്ക് പോവേണ്ട പ്രവാസികളും ഇതര സംസ്ഥാനങ്ങളിലേക്ക് പോവേണ്ടവും പ്രസവ ചികിത്സക്കായി ആശുപത്രിയില്‍ പോവേണ്ടവരും ഉള്‍പ്പെടെയാണ് ചൊവ്വാഴ്ച പരിശോധനക്കെത്തിയത്. പലരും ഇന്ന് ഫലത്തിനായി കാത്തിരുന്നെങ്കിലും ഫലം ലഭിച്ചില്ല. ഇതേ തടുര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സാമ്പിളുകള്‍ റിജക്ട് ആണെന്ന് പറയുന്നത്. ഇതോടെ വിദേശത്തേക്ക് പോവേണ്ടവര്‍ ഉള്‍പ്പെടെ എന്ത് ചെയ്യണമെന്നറിയാതെ പ്രയാസത്തിലായി. ടെസ്റ്റിന് ലഭിച്ച കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതിനാലാണ് ഫംഗസ് കണ്ടെത്തിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post