Trending

കായിക വിദ്യാർത്ഥികളോട് അവഗണന, കട്ടിപ്പാറ പഞ്ചായത്തിനും, സ്കൂളിനുമെതിരെ ധർണ്ണ.



കായിക വിദ്യാർത്ഥികളോട് കട്ടിപ്പാറ പഞ്ചായത്തും, സ്കൂളും കാണിക്കുന്ന അവഗണനക്കെതിരെ  സിപിഐ എം  ധർണ്ണ നടത്തി.സി.പി.ഐ (എം)ഏരിയ കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് ധർണ്ണ ഉത്ഘാടനം ചെയ്തു.
കട്ടിപ്പാറ പഞ്ചായത്തിൽ കഴിഞ്ഞ LDF ഭരണസമതിയുടെ ശ്രമഫലമായി കൊണ്ടുവന്നിട്ടുള്ള സ്പോർട്സ് കൺസിൽ നിർത്തലാക്കാനും അതുപോലെ ദേശിയ തലത്തിൽ അടക്കം വിജയിച്ചിട്ടുള്ള കായിക വിദ്യാർത്ഥികളുടെ പരിശീലനം അവസാനിപ്പിക്കുന്ന തരത്തിൽ പഞ്ചായത്തും സ്കൂളും ശ്രമിക്കുന്നത് ഒഴിവാക്കി നിലവിലുള്ള സംവിധാനങ്ങൾ തുടരുവാൻ ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാൻ തെയ്യാറാവണമെന്നും,
സ്പോർട്സ് കൺസിൽന് പഞ്ചായത്ത് കൈമാറിയിട്ടുള്ള കായിക ഉപകരണങ്ങൾ സംരക്ഷിക്കാൻ വേണ്ടുന്ന നടപടി കൈകൊള്ളണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

യുഡിഫ് ഭരണസമതി രാഷ്ട്രീയ ലക്ഷ്യം വെച്ച് കട്ടിപ്പാറയിലെ കായിക വിദ്യാഭ്യാസം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ അത്‌ നടത്തി എടുക്കുവാനുള്ള സമരമാർഗത്തിലേക്ക് പാർട്ടിക്ക് കടക്കേണ്ടി വരും എന്നും സ്പോർട്സ് കൺസിൽ പുനരുജ്ജീവിപ്പിച്ച് കായിക രംഗം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഉള്ള ശ്രമങ്ങൾ പഞ്ചായത്ത് സ്വീകരിക്കുകയാണ് എങ്കിൽ ആയതിനുള്ള സർവ്വ പിന്തുണയും രാഷ്ട്രീയ അഭിപ്രായ ഭിന്നത മാറ്റിവെച്ചു പാർട്ടി നൽകുന്നതാണെന്നും
എത്രയും പെട്ടന്ന് സ്പോർട്സ് കൺസിൽ മുഖേന അധ്യാപകനെ നിയമിച്ചു നിലവിലുള്ള കുട്ടികളുടെ പരിശീലനം തുടരുവാൻ ഉള്ള നടപടി പഞ്ചായത്ത് കൈകൊള്ളണമെന്നും,  സ്കൂളിന്റെ പേരിൽ ദേശിയ മെഡൽ അടക്കം കിട്ടിയ വിദ്യാർത്ഥികളോട് അധ്യാപകനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സ്കൂൾ മാനേജ്മെന്റെ പ്രതികാരനടപടി എന്നോണം ആവിശ്യപ്പെട്ട പരിശീലനം നടത്താൻ സത്യവാങ്മൂലം വേണം എന്നുള്ള നിലപാട്നോട്‌ പഞ്ചായത്തും ഓശാന പാടുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും നേതാക്കൾ പറഞ്ഞു.

നിലവിലുള്ള കായിക അധ്യാപകന് എതിരെ പരാതി ഉയർന്നപ്പോൾ അത്‌ സത്യസന്ധവും നീതിപൂർവ്വവുമായി അന്വേഷിക്കുവാനും,  യാതൊരു ഭാഹ്യ ഇടപെടലും ഇല്ലാതെ പോലീസിൽ പരാതിപെടുവാനും ഉള്ള സാഹചര്യം ഒരുക്കികൊടുത്തിട്ടുള്ളത് സിപിഐ എം ആണ്
അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ അന്ന് തന്നെ അയാളെ സർവീസ് നിന്ന് സസ്പെൻഡ്‌ ചെയ്യിക്കുവാൻ വിദ്യാഭ്യാസ മന്ത്രി  ശിവൻകുട്ടിയുമായി ബന്ധപ്പെട്ടു, 
ജനങ്ങളോട് പ്രതിബന്ധത ഉള്ള ഒരു ഗവണ്മെന്റ് എന്നുള്ള നിലയിൽ പിണറായി സർക്കാർ ഈ അധ്യാപകനെ സംബന്ധിച്ചു കൂടുതൽ പരാതികൾ ഉണ്ടോ എന്നുള്ളതും ഇയാളെ ഇത്തരം ചെയ്തികളിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോ എന്നുള്ളതും അന്വേഷിക്കാനും കേസ് എടുക്കാനും താമരശ്ശേരി dysp യെ ചുമതലപ്പെടുത്തുകയും ചെയിതിട്ടുണ്ട്.
ഇത്രയും സംഭവവികസങ്ങൾ കട്ടിപ്പാറ സ്കൂളിലും പഞ്ചായത്തിലും നടന്നിട്ടും സ്ഥലം MLA ഇതിനെപ്പറ്റി പ്രതികരിക്കാതെ മൗനം പാലിക്കുന്നത് യുഡിഫ് ന് ഇതിൽ എന്തെകിലും രഹസ്യ അജണ്ട ഉള്ളത്കൊണ്ട് ആണോ എന്ന് സംശയിക്കേണ്ടിയിക്കുന്നുവെന്നും നേതാക്കൾ ആരോപിച്ചു.
ബ്രാഞ്ച് സെക്രട്ടറി പ്രകാശൻ സ്വഗതവും, മെമ്പർ ലത്തീഫ് കോറി അധ്യക്ഷതയും, റോജി കട്ടിപ്പാറ നന്ദിയും പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post