Trending

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു






തിരുവനന്തപുരം : തൃക്കണ്ണാപുരം ഞാലിയക്കോണത്തു പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.അസം സ്വദേശികളായ ജിബൻ ദാസ്– റിപോണ ബാലദാസ് ദമ്പതികളുടെ മകൾ ശിൽപി ദാസ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ജിബൻ ദാസ് ഉൾപ്പെടെ രണ്ടു കുടുംബം ഞാലിയക്കോണം എള്ളുവിളയി‍ലാണ് താമസം. സമീപത്തെ കടയിൽ മിഠായി വാങ്ങി തിരിച്ചു വരുന്നതിനിടയിൽ കുട്ടിയ്ക്ക് കടിയേറ്റെന്നാണ് നിഗമനം. വീട്ടിലെത്തിയ കുട്ടി കാലിൽ എന്തോ കടിച്ചുവെന്ന് അമ്മയോട് പറഞ്ഞു. പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കാണാത്തതിനാൽ കുട്ടിക്ക് ഭക്ഷണം നൽകി.ഉറങ്ങാൻ കിടന്ന കുട്ടി വൈകിട്ട് നാലു മണിയായപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചു. വിറയലും വായിൽ നിന്നും നുരയും പതയും വന്നു. അമ്മയും സമീപവാസികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടെത്തിയതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post