താമരശ്ശേരി: യാത്രാ സൗകര്യം പരിമിതമായ ആദിവാസി കോളനികളിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പുദ്യോഗസ്ഥർ ഓണക്കിറ്റും റേഷൻ സാധനങ്ങളും വീട്ടിലെത്തിച്ചു നൽകി. താമരശ്ശേരി താലൂക്കിലെ കൂടരഞ്ഞി പെരുമ്പൂളയിൽ ലിന്റോ ജോസഫ് എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. മഞ്ഞക്കടവ്, ചുളളിയകം കോളനികളിലാണ് സാധനങ്ങൾ എത്തിച്ചു നൽകിയത്. ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശമനുസരിച്ച് ജില്ലയിൽ താമരശ്ശേരി, വടകര താലൂക്കുകളിലെ പട്ടിക വർഗ്ഗ കോളനികളികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങിൽ വാർഡ് മെമ്പർ റജീന റോയ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി. ഫൈസൽ , ട്രൈ എക്സ്റ്റാഷൻഷൻ ഓഫീസർ എ.ഷമീർ, റേഷനിങ് ഇൻസ്പെക്ടർമാരായ പി.കെ. ശോഭന, എം.ബി. ദിനേശ്, എ. അബ്ദുസമദ് തുടങ്ങിയവർ പങ്കെടുത്തു. വനം വകുപ്പിന്റെ വാഹനത്തിലാണ് ഭക്ഷ്യസാധനനങ്ങൾ എത്തിച്ചത്.