ലൈംഗികമായി നിരന്തരം പീഡിപ്പിച്ച ഭർത്താവിന്റെ അച്ഛനെ വിഷം കൊടുത്ത് കൊന്ന് യുവതി. തമിഴ്നാട്ടിലെ കീഴ്ത്തുവലിൽ താമസിക്കുന്ന മുരുകേശനാണ് കൊല്ലപ്പെട്ടത്. 25 വയസുള്ള മരുമകളാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.
നാലുവർഷം മുൻപാണ് മുരുകേഷിന്റെ മകനും യുവതിയും വിവാഹിതരായത്. ഭർത്താവില്ലാത്ത സമയത്ത് ഭർതൃപിതാവ് യുവതിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കും യുവതി ഇരയായി. ഭയന്ന് ഇക്കാര്യങ്ങളൊന്നും യുവതി പുറത്തുപറഞ്ഞിരുന്നില്ല. ഒടുവിൽ സഹികെട്ടതോടെയാണ് കൊന്നുകളയാൻ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. ജൂലൈ 31നാണ് രാത്രിയാണ് ഭക്ഷണത്തിൽ വിഷം കലർത്തി യുവതി ഭർതൃപിതാവിന് നൽകിയത്. കടുത്ത വയറുവേദനയോടെ മുരുകേശനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര ചടങ്ങുകളിലും യുവതി പങ്കെടുത്തിരുന്നു.
അപ്പോഴും ഇതൊരു കൊലപാതകമാണെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. പക്ഷേ പിന്നീട് യുവതി മാനസികമായി ആകെ തളർന്നു. കുറ്റബോധം കൂടിയതോടെ ഇവർ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ അടുത്തെത്തി കൊലക്കുറ്റം ഏറ്റുപറയുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.
Tags:
Crime News
