Trending

ലൈംഗിക വീഡിയോ ചാറ്റ് പുറത്ത്; ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറി രാജിവെച്ചു



കോയമ്പത്തൂർ: സ്ത്രീയുമായുള്ള ലൈംഗിക വീഡിയോ ചാറ്റ് പുറത്തായതിനെ തുടർന്ന് തമിഴ്‌നാട് ബിജെപി ഘടകം സെക്രട്ടറി കെ.ടി രാഘവൻ രാജിവച്ചു. ഒരു യൂട്യൂബറാണ് വീഡിയോ പുറത്തുവിട്ടത്. എന്നാൽ ആരോപണങ്ങൾ രാഘവൻ നിഷേധിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തന്നെയും പാർട്ടിയെയും കരിവാരിത്തേക്കാൻ ഉള്ളതാണെന്ന് രാഘവൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടും. പാർട്ടി പദവി ഒഴിയുകയാണ്. മുപ്പത് വർഷമായി ജനങ്ങളെ നിസ്വാർത്ഥമായി സേവിക്കുന്നയാളാണ് താൻ- അദ്ദേഹം പറഞ്ഞു. രാഘവൻ സത്യം നിയമപരമായി തെളിയിക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലൈ പറഞ്ഞു. വിഷയത്തിൽ പാർട്ടി രാഘവനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. 

മദൻ രവിചന്ദ്രൻ എന്ന യൂട്യൂബറാണ് വീഡിയോ പുറത്തുവിട്ടത്. 'കാണിക്കൂ' എന്ന് രാഘവൻ പറയുന്നത് മാത്രമാണ് വീഡിയോയിൽ കേൾക്കുന്നത്. വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല

T News

working in the field of advertising and printing

Post a Comment

Previous Post Next Post