Trending

പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച പിങ്ക്​ പൊലീസ് ഓഫീസറെ സ്ഥലംമാറ്റി

ആറ്റിങ്ങൽ: ചെയ്യാത്ത കുറ്റം ആരോപിച്ച്​ പൊതുനിരത്തിൽ പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക്​ പൊലീസ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി. പിങ്ക്​ പൊലീസ് ഒാഫീസർ രജിതയെ റൂറൽ എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ആറ്റിങ്ങൽ ഡിവൈ.എസ്.പി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റൂറൽ എസ്.പിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതേതുടർന്നാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട്​ മൂന്നോടെ മൊബൈൽ ഫോൺ മോഷ്​ടിച്ചെന്ന് ആരോപിച്ചാണ് മൂന്ന് വയസ്സുകാരിക്കും പിതാവിനും പൊതുനിരത്തിൽ വനിതാ പൊലീസിന്‍റെ ഭീഷണിയും വിചാരണയും ഉണ്ടായത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ മകളുമാണ് ചെയ്യാത്ത കുറ്റത്തിന് പൊതുനിരത്തിൽ അപമാനിതരായത്​. പൊലീസ് വാഹനത്തിൽ നിന്നുതന്നെ മൊബൈൽ കണ്ടെടുത്തതോടെ നാട്ടുകാർ ചോദ്യം ചെയ്തു.

ജയചന്ദ്രൻ സ്വന്തം ഫോൺ നൽകി. ഇതല്ല, പൊലീസ് വാഹനത്തിൽ നിന്ന്​ എടുത്ത ഫോൺ തിരിച്ചുനൽകാൻ ആവശ്യപ്പെട്ടു. താൻ ഫോൺ എടുത്തില്ലെന്ന് ജയചന്ദ്രൻ മറുപടി നൽകി. ഫോൺ എടുക്കുന്നതും മകളുടെ കൈയിൽ കൊടുക്കുന്നതും താൻ കണ്ടെന്നും മകളെ ഇങ്ങോട്ട് വിളിക്കാനും പൊലീസുകാരി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞ്​ ഭയന്ന്​ കരയാൻ തുടങ്ങിയതോടെ നാട്ടുകാർ ചുറ്റും കൂടി. ജയചന്ദ്ര​ന്‍റെ ഷർട്ട് ഉയർത്തി ദേഹപരിശോധന നടത്തുകയും മോഷ്​ടാവെന്ന്​ വിളിച്ച്​ അധിക്ഷേപിക്കുകയും ചെയ്​തു.

ഇതിനിടെ ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരി അവരുടെ മൊബൈലിൽ നിന്ന്​ കാണാതായ ഫോണിലേക്ക് വിളിച്ചു. പിങ്ക് പൊലീസ് കാറിൻ്റെ പിൻസീറ്റിലിരുന്ന ബാഗിൽ വൈബ്രേറ്റ്​ ചെയ്​ത​ ഫോൺ കണ്ടെത്തി. ഇതോടെ നിരപരാധിയായ പിതാവിനെയും മകളെയും പരസ്യമായി അധിക്ഷേപിച്ച പൊലീസുകാരിക്കെതിരെ ജനം പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരി കാറിൽ കയറി രക്ഷപ്പെട്ടു.

അതേസമയം, പൊലീസ്​ പീഡനത്തിനിരയായ ജയചന്ദ്രൻ ബാലാവകാശ കമീഷന് പരാതി നൽകിയിരുന്നു. ഇതുപ്രകാരം കമീഷൻ ചെയർമാൻ മനോജി​ന്‍റെ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്ക് അടിയന്തരമായി കൗൺസലിങ്​ ലഭ്യമാക്കാൻ കമീഷൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post