Trending

യുവതിയുടെ നഗ്ന ദ്യശ്യങ്ങള്‍ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍




യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പൊലീസ് പിടിയില്‍. പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടില്‍ സുധര്‍മ്മന്‍ ( 31) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആലുവ സ്വദേശിയായ യുവതിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ മുന്‍കൂര്‍ വേണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പൊലീസിന്റെ നിര്‍ദേശപ്രകാരം പണവുമായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാന്‍ സ്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.


സോഷ്യല്‍ മീഡിയ വഴിയാണ് യുവതിയുടെ ഫോണ്‍ നമ്പര്‍ പ്രതികൾക്ക് ലഭിച്ചത്. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ് ഐമാരായ കെ എ ടോമി, എന്‍ കെ അബ്ദുള്‍ ഹമീദ്, എസ് സി പി ഒ മുഹമ്മദ് അഷറഫ്, കെ എം ഷിഹാബ്, മാഹിന്‍ ഷാ അബുബക്കര്‍ എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post