Trending

ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് യുവതികൾ പിടിയിൽ




മുബൈ: ശരീരത്തിലെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് യുവതികള്‍ അറസ്റ്റിലായി. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം ഘാന സ്വദേശികളായ യുവതികളെയാണ് നാർക്കോടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇവരെ പിന്നീട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പിടിയിലായ യുവതികളിൽനിന്ന് അഞ്ച് കിലോയോളം സ്വര്‍ണം കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് യുവതികളെ തടഞ്ഞുവെച്ച് പരിശോധന നടത്തിയത്. ശരീരത്തിലെ രഹസ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ചുവെച്ചതായി അധികൃതർ കണ്ടെത്തി. ഇതോടെ വിശദമായ പരിശോധന നടത്തുകയും മൂന്നു പേരിൽ നിന്നായി അഞ്ച് കിലോയോളം സ്വർണം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ദുബായിൽ നിന്ന് മുംബൈയിൽ എത്തിയവരാണ് മൂന്ന് യുവതികളും. സംശയം തോന്നി, അഡീഷണൽ ചീപ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ ജെ ജെ ആശുപത്രിയിൽ നടത്തിയ എക്സ് റേ പരിശോധനയിലാണ് യുവതികളുടെ രഹസ്യഭാഗങ്ങളിൽ സ്വർണം കണ്ടെത്തിയത്. യോനിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഒന്നു മുതൽ രണ്ടു കിലോ ഗ്രാം വരെ സ്വർണം ഓരോ യുവതികളും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചിരുന്നു.

അതേസമയം രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ രീതി അധികൃതർക്ക് ഞെട്ടലുണ്ടാക്കി. ഇത് അത്ര എളുപ്പമല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗദ്ധർ പറയുന്നത്. വലുപ്പമേറിയ സ്വർണ ബിസ്ക്കറ്റ് സ്ത്രീകൾ രഹസ്യഭാഗങ്ങളിൽ ഒളിപ്പിക്കുന്നതും പിന്നീട് ഇത് നീക്കം ചെയ്യുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇവർ പറയുന്നു. മൂന്നു യുവതികളെയും ഇപ്പോൾ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ സഹായത്തോടെ സ്വർണം നീക്കം ചെയ്ത ശേഷം ആയിരിക്കും ഇവരെ കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിടുക. ഇവർക്കെതിരെ കസ്റ്റംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post