കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് തല്ക്കാലം ഉണ്ടാവില്ല; നീതി ആയോഗ്
byT News•
0
കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് തല്ക്കാലം ഉണ്ടാവില്ലെന്ന് നീതി ആയോഗ് തീരുമാനം. വിദഗ്ധർ ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു.
രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കൊവിഡ് വരുന്നുണ്ട്.