Trending

റോഡരുകിൽ പുല്ലു തിന്നുന്നതിനായി കെട്ടിയ പശു കുറുകെ ചാടി, കയറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം




കോട്ടയം: റോഡരുകിൽ പുല്ലു തിന്നുന്നതിനായി കെട്ടിയ പശു കുറുകെ ചാടി, കയറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു അയ്മനം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. അയ്മനം വല്യാട് ഐക്കരശാലിൽ പുതുച്ചിറ സാബുവിന്റെയും രാജമ്മയുടെയും മകൻ അരുൺ ടി. എസ്(27) ആണ് മരിച്ചത്.


തിങ്കളാഴ്ച വൈകുന്നേരം വല്യാട് എസ്എൻഡിപി ശ്മശാനത്തിനു അടുത്തു വെച്ചാണ് അപകടമുണ്ടായത്. റോഡരുകിൽ കെട്ടിയിരുന്ന പശു അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് അടുത്തെത്തിയപ്പോഴേക്കും റോഡിനു കുറുകെ ചാടുകയായിരുന്നു. ഇതോടെ പശുവിന്റെ കയറിൽ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു.

റോഡിലേക്ക് തലയടിച്ചു വീണ അരുണിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അരുണിനൊപ്പം സഞ്ചരിച്ചയാൾക്കും അപകടത്തിൽ പരിക്കേറ്റു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ ഇന്ന് രാവിലെ മരണമടയുകയായിരുന്നു. സരുൺ,കിരൺ എന്നിവർ സഹോദരങ്ങളാണ്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post