പുതുപ്പാടി: കർഷകദിനാചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്ഥാന തലത്തിൽ നടത്തുന്ന ആദരികൽ ചടങ്ങിനോട്നുബന്ധിച്ച് പുതുപ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻകാല കർഷകനായ ജോസഫ് അടിയായി പള്ളിയെ ആദരിച്ചു. കർഷകരുടെ വിഷയത്തിൽ എന്നും ഒപ്പം നിൽക്കുന്ന പാർട്ടിയാണ് കേരള കോൺഗ്രസ് എം എന്ന് ജോസഫ് അടിയായി പള്ളി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഖാദർ ഹാജി അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് കിഴക്കയിൽ അദ്ദേഹത്തെ പൊന്നട അണിയിച്ചു കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി അംഗം ടി.കെ സുഹൈൽ,തകച്ചൻ തായത് പറമ്പിൽ,വാവച്ചൻ കണ്ടവത്ത്, ജോയി അടിയാപള്ളി, ഷൈജു പാറക്കൽ, കുര്യൻ പുളിക്കൽ,ജോർജ് അടിയാ പള്ളി എന്നിവർ പ്രസംഗിച്ചു.
