Trending

കൊവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളിൽ വിളിച്ചുകൂട്ടാൻ ഡി.ജി.പിയുടെ നിർദേശം



കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തിൽ വിളിച്ചുകൂട്ടാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം  നൽകി.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങൾ നടത്തും.

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തും. റെസിഡെന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post