Trending

ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം



ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. എറണാകുളം സ്വദേശികളായ മിൽട്ടൺ ബാബു, സുനിൽ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. എതിർദിശയിൽ വന്ന കാറുകൾ ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും കാർ വെട്ടിപ്പൊളിച്ചാണ് നാലു പേരെയും പുറത്തെടുത്തത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post