Trending

എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു




മലപ്പുറം ജില്ലയിലെ എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു.

നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മ (25)യെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.

അമിതമായ ഗുളികകള്‍ കഴിച്ച രേഷ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


വിവാഹത്തിന് സമ്മതിച്ചയാള്‍ പിന്മാറിയതിനാല്‍ മനോവിഷമം മൂലമാണ് മലപ്പുറത്ത് യുവ ഡോക്ടറെ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ. 

എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ.രേഷ്മ. ഇയാളുമായി രേഷ്മയുടെ വിവാഹം ബന്ധുക്കള്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ പിന്മാറുകയായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post