Trending

ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി




തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. 38 വയസുള്ള ഷീബ എന്ന് വിളിക്കുന്ന പ്രഭയാണ് കൊല്ലപെട്ടത്. ഭര്‍ത്താവ് ശെല്‍വ്വരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടുജോലി കഴിഞ്ഞു മടങ്ങി വരവേ ഷീബയെ ഭര്‍ത്താവ് സുരേഷ് ആക്രമിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീബ മരിച്ചു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ കൊല്ലാന്‍ പുതിയ കത്തിയും വാങ്ങിയാണ് സുരേഷ് വഴിവക്കില്‍ കാത്ത് നിന്നതെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

സുരേഷിന്റെ രണ്ടാം ഭാര്യയാണ് പ്രഭ. രണ്ട് മക്കളുണ്ട്. റൂറല്‍ എസ് പി, പി കെ മധു സംഭവസ്ഥലം സന്ദര്‍ശിച്ചു. സുരേഷിനെ കോടതിയില്‍ ഹാജരാക്കും.

T News

working in the field of advertising and printing

Post a Comment

Previous Post Next Post