കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി ജിജി മഞ്ഞക്കാട്ടില്‍ (44) ആണ് മരിച്ചത്. പിതാവ് - വേലായുധന്. മാതാവ് - സരോജിനിയമ്മ. ഭാര്യ - പ്രജിത. മക്കള്‍ - അഭിജിത്ത്, അഞ്ജുഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ മലപ്പുറം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
